കൊച്ചി: പ്രളയാനന്തര കേരളത്തില്‍ തോട്, പുഴ കൈയേറ്റങ്ങള്‍ക്കുള്ള സാധ്യത കൂടിയത് കണക്കിലെടുത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. സ്‌കൂള്‍തലം മുതല്‍ പരിസ്ഥിതി അവബോധം നല്‍കുകയും പ്രകൃതി സംരക്ഷണത്തിന് സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കുകയും വേണം. പുഴയിലേക്ക് ഇറക്കി പടവുകളും ഔട്ട്ഹൗസുകളും നിര്‍മ്മിച്ച് ഒഴുക്ക് തടസ്സപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ തടയണമെന്നും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. എം.കെ. പ്രസാദ് ചൂണ്ടിക്കാട്ടി.

To advertise here,