Willing to face inquiry: PK Sasi
പാലക്കാട്: തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പാണ് യുവതി എംഎല്‍എ ക്കെതിരെ പരാതി നല്‍കിയത്. ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. അതേ സമയം തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.രാജേന്ദ്രന്‍ പറഞ്ഞു. പരാതി ലഭിക്കാതെ ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
