പാലക്കാട്: പികെ ശശിക്കെതിരായ പരാതിയില്‍ നടപടി വൈകുന്നതില്‍ അസ്വസ്തരാണ് പാലക്കാട്ടെ ഭൂരിഭാഗം സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളും. നടപടി ഇനിയും വൈകിയാല്‍ പാര്‍ട്ടിയ്ക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്കും നല്‍കാനാണ് പരാതിക്കാരിയോടൊപ്പമുള്ള ഡിവൈഎഫ്‌ഐ നേതാക്കളുടെ നീക്കം. എന്നാല്‍ പികെ ശശിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി നിശ്ചയിച്ച സമയത്ത് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.