മെസിയെ കൊണ്ടുവരാൻ തീരുമാനിച്ചത് LDF സർക്കാർ; SITക്ക് മൊഴി നൽകി മുൻ മന്ത്രി V. അബ്ദുറഹ്മാൻ

#------

മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത് സർക്കാരിന്റെ കൂട്ടായ തീരുമാനപ്രകാരമാണെന്ന് മുൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി സ്പോൺസർഷിപ്പ് എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റ് സൗഹൃദങ്ങളില്ലെന്നും വ്യക്തമാക്കി. മലപ്പുറത്ത് വെച്ച് നാല് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി പി വിജയന് കൈമാറും. തുടർന്ന് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച ശേഷമായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക.