മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം: ആന്റോ അഗസ്റ്റിനെ കളമശ്ശേരി പോലീസ് ചോദ്യം ചെയ്യുന്നു | Anto Augustine
മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ഹാജരായി. രണ്ടുപേർ കോടികൾ വിലമതിക്കുന്ന വാർത്തയുമായി സമീപിച്ചെന്നും അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിഞ്ഞതിനാൽ നൽകിയില്ലെന്നും ആന്റോ അഗസ്റ്റിൻ പൊതുവേദിയിൽ പ്രസംഗിച്ചിരുന്നു. ഇതിനു പിന്നാലെ രാജു പി. നായർ നൽകിയ പരാതിയിലാണ് നടപടി. വ്യാജരേഖ നൽകിയത് ആരാണെന്നും ഒളിച്ചുവെച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു. ചോദ്യം ചെയ്യൽ രണ്ടു മണിക്കൂറിലേറെയായി തുടരുകയാണ്.
Content Highlights: False allegation against the Chief Minister: Kalamassery Police questioning Anto Augustine.
Published: 01 Oct 2026, 03:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

