സിനിമ തലയ്ക്ക് പിടിച്ചൊരു പോലീസുകാരൻ; താങ്ങായി പടം പ്രൊഡ്യൂസ് ചെയ്ത ഭാര്യ

സിനിമ തലയ്ക്കുപിടിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ട് എറണാകുളത്ത്. അദ്ദേഹം സ്വന്തമായി കഥയും തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തൃശൂരിൽ വച്ച് നടന്ന IFFTയിൽ പ്രദർശിപ്പിക്കുകയും കൈയ്യടി നേടുകയും ചെയ്തു. എറണാകുളം സെന്റട്രൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സലീഷ് കരിക്കനാണ് കാക്കിക്കുള്ളിലെ ആ സിനിമാക്കാരൻ. സലീശിന്റെ ഭാര്യ വിസ്മയയാണ് ചിത്രത്തിന്റെ നിർമ്മാതാവ്.