പമ്പയിലെത്തി ഹരിവരാസനം പാടി ശ്രദ്ധ നേടി പതിമൂന്നുകാരി | Sabarimala | Pamba | Harivarasanam
ഓരോ മാസവും ശബരിമല നട തുറക്കുമ്പോൾ പമ്പയിലെത്തി ഹരിവരാസനവും അയ്യപ്പഭക്തിഗാനങ്ങളും പാടി ശ്രദ്ധ നേടുകയാണ് പെരിനാട് സ്വദേശിയായ പതിമൂന്നുകാരി ഇസബെൽ വി. പ്രശാന്ത്. നാലാം വയസ്സുമുതൽ പാടിത്തുടങ്ങിയ ഇസബെൽ നേരത്തെ സന്നിധാനത്ത് എത്തിയും ഹരിവരാസനം പാടിയിരുന്നു. പ്രായപരിധി കഴിഞ്ഞതിനാൽ പിന്നീട് സന്നിധാനത്തേക്ക് പോകാൻ സാധിക്കാതെ വന്നതോടെയാണ് എല്ലാ മാസവും പമ്പയിലെത്തി പാടി മടങ്ങുന്നത്. പമ്പയിൽ തുടർച്ചയായി ഗാനങ്ങൾ പാടിയതിന് ഗിന്നസ് റെക്കോർഡും നേടിയിട്ടുണ്ട്. അമ്മയുടെയും സഹോദരങ്ങളുടെയും പിന്തുണയോടെയാണ് കുട്ടി പമ്പയിലെത്തുന്നത്.