Five tribal women turn successful food entrepreneurs
വയനാട്: ഭക്ഷണപ്രിയര്‍ക്ക് വയനാടിന്റെ തനതു രുചിക്കൂട്ടുകളൊരുക്കി അതിജീവനത്തിന്റെ പുതിയ പാതകളിലൂടെ മുന്നേറുകയാണ് അഞ്ചു ആദിവാസി വനിതകള്‍. വയനാട് കാട്ടികുളത്തെ 'അടികമനൈ' എന്ന ഭക്ഷണശാലയുടെയും കാറ്ററിംഗ് യൂണിറ്റിന്റെയും നടത്തിപ്പുകാരാണ് പ്രാക്തന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഈ സ്ത്രീകള്‍. കുടുംബശ്രീയുടെ പിന്തുണയോടെ നടത്തുന്ന സംരംഭം ഇവരുടെ കുടുംബങ്ങള്‍ക്കാകെ താങ്ങായി മാറുകയാണ്.