33-ാം വയസിൽ പടിയിറങ്ങി അന്റോയിൻ ഗ്രീസ്മാൻ
ഫ്രാൻസിന്റെ സൂപ്പർ പ്ലേമേക്കർ അന്റോയിൻ ഗ്രീസ്മാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. വിരമിക്കൽ അറിയിച്ചുള്ള വീഡിയോ താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. 2018 ലോകകപ്പിൽ ഫ്രാൻസിന്റെ കിരീട നേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച താരമാണ് ഗ്രീസ്മാൻ. 33-ാം വയസിലാണ് അതുല്യ പ്രതിഭയുടെ പടിയിറക്കം