ഇന്ത്യ-സൗദി വിമാന സർവീസുകളിൽ തടസ്സം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. യാത്രയ്ക്ക് മുൻപായി വിമാന സർവീസുകളുടെ കൃത്യമായ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വിമാനങ്ങൾ റദ്ദാക്കൽ, സമയമാറ്റം, താമസ ക്രമീകരണങ്ങൾ എന്നിവയ്ക്കായി ട്രാവൽ ഏജൻസികളുമായും സേവനദാതാക്കളുമായും ബന്ധപ്പെടണം. യാത്രക്കാരുടെ സഹായത്തിനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ലഭ്യമാക്കുമെന്നും യാത്രക്കാർ പരിഭ്രാന്തരാകാതെ ഔദ്യോഗിക അറിയിപ്പുകൾ പാലിക്കണമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
Content Highlights: India Saudi Flight Disruption, Jeddah Indian Consulate, Umrah Pilgrims Advisory, Travel Advisory Saudi Arabia, Control Room Helpline, Indian Expats Saudi
Published: 13 Oct 2026, 11:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

