A Year After Ockhi, What Did The Victims Get?

വീട്, പണം, ജോലി, തിര കവര്‍ന്ന ജീവിതങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും ആവില്ലെങ്കിലും സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനമാണ് കേരളത്തിന്റെ തീരദേശത്ത് നടന്നത്. യഥാര്‍ത്ഥ സൈന്യം ചെയ്ത പണിക്ക് പണം എണ്ണി ചോദിച്ചപ്പോള്‍ പ്രളയ കാലത്ത് കേരളത്തിന്റെ സൈന്യമായി ഇതേ മനുഷ്യര്‍ മാറിയത് നമ്മള്‍ കണ്ടറിഞ്ഞു. ദുരന്തകാലത്ത് മാത്രം നമ്മള്‍ ഇവരെക്കുറിച്ച് ആലോചിച്ചാല്‍ മതിയോ? ഓഖിയ്ക്ക് ഒരാണ്ട് തികയുമ്പോള്‍ ഞങ്ങള്‍ക്കും പറയാനുണ്ട്. പങ്കെടുക്കുന്നവര്‍- ആന്റോ സുരേഷ്, വിമല, വര്‍ഗീസ് ലിസി, ജാക്ക് മണ്ടേല, ജിമ പുതിയതുറ, റോസറ്റ് റാണി എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 279.

Content Highlights: A Year After Ockhi, What Did The Victims Get?