തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. കേരളത്തില്‍ നിന്ന് പോയ 17 മത്സ്യത്തൊഴിലാളികളാണ് ഇറാനിലെ അസലൂരില്‍ കുടുങ്ങിക്കിടക്കുന്നു. പൊഴിയൂര്‍, വിഴിഞ്ഞം, മറിയനാട് എന്നിവടങ്ങളില്‍ നിന്ന് പോയവരാണ് സംഘത്തിലുള്ളത്. കോവിഡ്-19 ഭീഷണിയെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് മത്സ്യതൊഴിലാളികള്‍. നാല് മാസം മുൻപാണ് മലയാളികൾ അടങ്ങുന്ന സംഘം മൽസ്യബന്ധന വിസയിൽ ഇറാനിലെത്തിയത്.