Et Tu Mukesh!
അങ്ങ് അമേരിക്കയില് തുടങ്ങിയ മീ ടൂ ക്യാമ്പയിനിന്റെ ചുവടു പിടിച്ച് ബോളിവുഡിലും മാധ്യമരംഗത്തും ഒക്കെ പടര്ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന മീ ടൂ ക്യാംപെയ്ന് ഇങ്ങ് കേരളത്തിലെത്തിലും എത്തി. രാഷ്ട്രീയ രംഗത്ത് സരിത നായര് നടത്തിയ മീ ടൂ ആക്രമണത്തില് മാനം പോയത് യു.ഡി.എഫ് എം.എല്.എമാരും നേതാക്കളും ആയിരുന്നെങ്കില് മലയാള സിനിമാംരംഗത്തെ ആദ്യ മീ ടൂ ക്യാമ്പയിന് പരാതി നടന് മുകേഷിനെതിരെയാണ്. ഒരു ടെലിവിഷന് പരിപാടിയില് പങ്കെടുക്കാന് പോയ തന്നോട് മോശമായി പെരുമാറിയെന്നാണ് സാങ്കേതിക പ്രവര്ത്തകയായ ടെസ് ജോസഫിന്റെ പരാതി. നടന് മുകേഷ് കൊല്ലം എം.എല്.എ കൂടി ആയതിനാല് കൊല്ലത്തെ കോണ്ഗ്രസുകാരും ബി.ജെ.പിക്കാരും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നു കഴിഞ്ഞു. മീ ടൂ വെളിപ്പെടുത്തലില് ഇനി ആരൊക്കെ കുടുങ്ങാന് പോകുന്നു എന്നാണ് അറിയേണ്ടത്. വക്രദൃഷ്ടി, എപ്പിസോഡ്: 651.