ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എംജെ അക്ബര്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. മന്ത്രിക്കെതിരായ ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ മുന്‍ അറ്റോണി ജനറല്‍ സോളി സൊറാബ്ജിക്കെതിരെയും ലൈംഗിക ആരോപണം ഉയര്‍ന്നു. സൊറാബ്ജിക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. മീടു ക്യാമ്പയിന്‍ തട്ടിപ്പാണെന്നും അപകര്‍ഷതാ ബോധമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ആരോപിച്ചു. എന്നാല്‍ ചില ആരോപണങ്ങളില്‍ സത്യമുണ്ടെന്നും കട്ജു പറഞ്ഞു.