Hartal Challenge
പ്രതിപക്ഷ കക്ഷികളെല്ലാം കൂടി നടത്തിയ ഭാരത ബന്ദ് കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി നടത്തുന്ന ആദ്യ ഹര്‍ത്താലായി മാറി. ഇന്ധന വില വര്‍ധന ആണല്ലോ വിഷയം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് മോദിയും ബി.ജെ.പിയുമാണ് ഭരണത്തില്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില താഴ്ന്ന നില്‍ക്കുമ്പോഴും പെട്രോള്‍ വില ഉയര്‍ത്തുന്നത് രാജ്യത്ത് ശൗചാലയങ്ങള്‍ പണിയാനാണെന്ന് നമ്മുടെ കേന്ദ്ര മന്ത്രിമുഖ്യന്‍ കണ്ണന്താനം മൊഴിഞ്ഞത് കേട്ടില്ലായിരുന്നോ. പെട്രോള്‍ വില ദിവസേന കൂടുന്നത് എന്തിനാണെന്ന് മനസ്സിലായില്ലെ. പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത ശൗചാലയങ്ങള്‍ക്ക് വേണ്ടിയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 634.