Saviour!
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വന്നിട്ടും രാഹുല്‍ ഗാന്ധിയെ കണ്ടില്ലല്ലോ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നുണ്ടായിരുന്നു. രാഹുല്‍ വിദേശത്തായിരുന്നല്ലോ. തിരിച്ചെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തി. പ്രതിപക്ഷത്താണെങ്കിലെന്താ ഭാവി പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത് പോലയൊണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാവിലെ തിരുവനന്തപുരത്ത് രാഹുലിനെ വരി നിന്ന് സ്വീകരിച്ചത്. കെ.പി.സി. പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് , ഉമ്മന്‍ചാണ്ടി , വി.എം.സുധീരന്‍ തുടങ്ങി നേതാക്കളുടെ പട തന്നെ പ്രസിഡന്റിനെ കാണാനെത്തി. വക്രദൃഷ്ടി. എപ്പിസോഡ്: 627.
