India Had No Choice But To Take Preemptive Action: MEA

ന്യൂഡൽഹി: ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ വ്യോമസേന പാക് അധീനകശ്മീരിലും ബാലകോട്ടിലുമുള്ള ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതായി വിദേശകാര്യ വക്താവ് വിജയ് ​ഗോഖലെ അറിയിച്ചു. പുൽവാമ മാത-കയിൽ കൂടുതൽ ചാവേറാക്രമണങ്ങൾ നടത്താൻ ജയ്ഷെ പദ്ധതിയിടുന്നതായി വിവരം ലഭിച്ചെന്നും അപകടമൊഴിവാക്കാൻ മറ്റുവഴിയില്ലാതിരുന്നതിനാലാണ് വ്യോമാതക്രമണം നടത്തിയതെന്നും വാർത്താസമ്മേളനത്തിൽ ​ഗോഖലെ പറഞ്ഞു. ആക്രമണത്തിൽ പ്രമുഖ ജയ്ഷെ കമാൻഡറും മസൂദ് അസ്ഹറിന്റെ ഉറ്റബന്ധുമായ യൂസഫ് അസ്ഹറ്‍ അടക്കമുള്ള ഒട്ടേറെപ്പേർ മരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: MEA