FB: the hate place - Nammalariyanam

സ്വന്തമായി തൊഴിലെടുത്ത് പഠിക്കുന്ന ഒരു പെണ്‍കുട്ടി. സ്വന്തമായി ഒരു പണിയുമില്ലാതെ മൊബൈല്‍ കമ്പനികള്‍ ഫ്രീയായി നല്‍കുന്ന കൊട്ടക്കണക്കിന് ജിബിയില്‍ രാപകലില്ലാതെ അഭിരമിക്കുന്ന ഒരുകൂട്ടം സോഷ്യല്‍ മീഡിയ ജീവികള്‍. അവള്‍ പല ജോലികളും ചെയ്തു. അതിനിടിയില്‍ അവള്‍ കോളേജില്‍ പോയി. പഠിച്ചു. മറ്റാരുടെയും മുന്നില്‍ കൈ നീട്ടിയില്ല. എന്നാല്‍ പൊടുന്നനെ ഒരു സിനിമാക്കഥ പോലെയായി അവളുടെ ജീവിതം. അവള്‍ തട്ടിപ്പുകാരിയായി. വിശ്വാസങ്ങളെ അംഗീകരിക്കാത്തവളായി. അവള്‍ ജീന്‍സിടുന്നതും മോതിരമണിയുന്നതും തെറ്റായി. ഇതൊന്നും ആരും അവള്‍ക്ക് വാങ്ങിക്കൊടുത്തതല്ലെന്നും അവള്‍ സ്വന്തമായി വാങ്ങിയതാണെന്നുമിരിക്കെ, അവളെ കുറ്റം പറയാന്‍, അപഹസിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം? എന്താണ് അധികാരം? നമ്മളറിയണം.