#MeToo In Kerala - Nammalariyanam

തുറന്നുപറച്ചിലുകളുടെ കാലമാണിത്. അങ്ങ് അമേരിക്കയില്‍ തുടങ്ങിയ മീ ടു വിപ്ലവം കടല്‍ കടന്ന് ഇന്ത്യയിലും ഇപ്പോളിതാ ഇങ്ങ് കേരളത്തിലും എത്തിയിരിക്കുന്നു. ആരോപണം ഉയര്‍ന്നത് നടന്‍ മുകേഷ് എംഎല്‍എക്കെതിരെ. 19 വര്‍ഷം മുന്‍പുള്ള ഒരു സംഭവമാണത്. മറക്കാനാഗ്രഹിക്കുന്നവര്‍ എല്ലാം മറക്കുന്ന കാലമല്ലിത്. ഓര്‍ക്കാനിഷ്ടമില്ലാത്ത തരത്തില്‍ ആരോപണങ്ങള്‍ നിങ്ങളെ വരിഞ്ഞുമുറുക്കാം. ആരോപണം തെളിയിക്കുന്നത് വരെ കാത്തിരിക്കുന്നത് കഠിനകാലമാണ്. പതിറ്റാണ്ടുകള് പഴക്കമുള്ള പീഡനകഥകള്‍ വരെ ഉന്നയിക്കപ്പെടുന്ന ഇക്കാലത്ത് മനപ്പൂര്‍വ്വം ഇരയാക്കപ്പെടുന്നുണ്ടോ പുരുഷന്‍. നാം നല്ലതെന്ന് വിശ്വസിക്കുന്ന തൊഴിലിടങ്ങള്‍, ഈ മാറിയകാലത്തും സ്ത്രീയെ മാംസമായി മാത്രം കാണുന്ന ഇടങ്ങളായി ചുരുങ്ങുകയാണോ. നമ്മളറിയണം തൊഴിലിടങ്ങളിലെ ഉള്ളുകളികള്‍ തേടുകയാണ്. നമ്മളറിയണം.

Content Highlights: Me Too In Kerala - Nammalariyanam