Alappad: Struggle For Survival
ഒരു ഗ്രാമം കടലിനടിയിലാകാതിരിക്കാന്‍ ജനത എഴുപത് ദിവസമായി സമരത്തില്‍. കൊല്ലം ജില്ലയിലെ ആലപ്പാട് നിവാസികളാണ് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത്. അമ്പത് വര്‍ഷത്തിലധികമായി നടക്കുന്ന കരിമണല്‍ ഖനനം മൂലം ആലപ്പാട് പഞ്ചായത്തിലെ ഏക്കര്‍ കണക്കിന് ഭൂമി കടലെടുത്തു എന്ന സമരസമിതി ഭാരവാഹികള്‍ പറയുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമത്തിന്റെ വിസ്തൃതി 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ആ മണ്ണിന്റെ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ച് നമ്മളറിയണം.