തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം തള്ളി സി.പി.എം. ഖനനം പൂര്‍ണമായി നിര്‍ത്തേണ്ടതില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റില്‍ തീരുമാനം. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും സമരം അവസാനിപ്പിക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തണമെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

To advertise here,