ഗാർഹിക തൊഴിലാളി നിയമലംഘനം: 42 ഏജൻസികൾക്കെതിരെ യു.എ.ഇ മന്ത്രാലയത്തിന്റെ കടുത്ത നടപടി
ഗാർഹിക തൊഴിലാളി നിയമത്തിൽ ക്രമക്കേട് കാട്ടിയ 42 ഏജൻസികൾക്കെതിരെ യുഎഇ തൊഴിൽ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. തൊഴിലുടമകൾക്ക് നിശ്ചിത സമയത്ത് പണം തിരിച്ചു നൽകാത്തതിനാണ് ഏറ്റവും അധികം ഏജൻസികൾക്കെതിരെ നടപടി സ്വീകരിച്ചത്.
