ഇറാൻ ഡ്രോൺ ആക്രമണം: ഗൾഫ് രാജ്യങ്ങളിൽ യുദ്ധഭീതി; റിയാദിലേക്ക് വന്ന മിസൈൽ തകർത്തു

കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതോടെ ഗൾഫ് മേഖലയിൽ യുദ്ധഭീതിയും സംഘർഷ സാധ്യതയും വർദ്ധിച്ചു. തെക്കൻ ഇറാനിലേക്ക് അമേരിക്ക നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് കുവൈറ്റിലെ സൈനിക താവളത്തെയും ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തെയും ലക്ഷ്യമിട്ട് ഡ്രോൺ പ്രയോഗം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വിശദീകരിച്ചു. ബഹ്‌റൈനിലേക്ക് ആറ് ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്. ഇറാന്റെ നടപടിയെ ജിസിസി രാജ്യങ്ങളും അമേരിക്കയും ശക്തമായി അപലപിച്ചു.