Health Insurance Of Expats Will Be Renewed In Kuwait
കുവൈറ്റില്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നവീകരിക്കുന്നതിന് പുതിയ സംവിധാനം നടപ്പിലാക്കുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദേശികള്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദേശികളുടെ കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമായി വര്‍ധിപ്പിക്കുന്നതിനും തീരുമാനമായി. നിലവില്‍ ഒരു മാസത്തെ കാലാവധിയാണ് കുടുബ സന്ദര്‍ശന വിസയ്ക്ക് അനുവദിക്കുന്നത്.