ബൈക്കിന് വഴി നൽകിയില്ല; തർക്കത്തിനൊടുവിൽ കൊലപാതകം; 2 പേർ പിടിയിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. ആട്ടിയാമ്പതി സ്വദേശികളായ നെൽസൺ, ജെൻസൺ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികൾ ഇന്നലെ കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വടകരപ്പതി ലാലക്കാട് സ്വദേശിയായ മുഹമ്മദ് ഷഫീഖിനെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്