Absconding Malayali Of Ajmer Bomb Blast Arrested
അഹമ്മദാബാദ്: 2007ലെ അജ്‌മേര്‍ ദര്‍ഗ്ഗ സ്‌ഫോടന കേസില്‍ മലായാളിയായ സുരേഷ് നായര്‍ എന്നായാള്‍ അറസ്റ്റിലായി. ഒളിവിലായിരുന്ന സുരേഷ് നായരെ ഗുജറാത്ത് ഭീകര വിരുദ്ധ സേന ഭറൂച്ചില്‍ നിന്നാണ് പിടികൂടിയത്. ശുക്ലിറിത്ത് എന്ന മത കേന്ദ്രത്തില്‍ ഇയാള്‍ സന്ദര്‍ശനം നടത്തുന്നുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടാനായത്. രാജസ്ഥാനിലെ അജ്‌മേര്‍ ദര്‍ഗ്ഗയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനം നടത്തിയ ബോംബ് എത്തിച്ചത് സുരേഷ് നായരാണ്. സംഭവ സമയത്ത് ഇയാള്‍ അവിടെ ഉണ്ടായിരുന്നുവെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു. സുരേഷ് നായരടക്കം മൂന്ന് പേരാണ് സ്‌ഫോടനത്തിന് ശേഷം ഒളിവില്‍ പോയിരുന്നത്. സുരേഷ് നായരെ കണ്ടെത്തുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സന്ദീപ് ദാങ്കെ, രാമചന്ദ്ര എന്നിവരാണ് ഒളിവിലുള്ള മറ്റു രണ്ടു പേര്‍. ഗുജറാത്ത് ഭീകര വിരുദ്ധ സേന സുരേഷ് നായരെ എന്‍.ഐ.എക്ക് കൈമാറും.