വായിക്കാതിരുന്നാൽ മതി; പുസ്തകം നിരോധിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുസ്തകമായ സൺറൈസ് ഓവർ അയോധ്യ നിരോധിക്കണമെന്ന അവശ്യം ഡൽഹി ഹൈക്കോടതി തള്ളി. രചയിതാവിന്റെ വീക്ഷണത്തോട് യോജിക്കുന്നില്ലെങ്കിൽ പുസ്തകം വായിക്കാതിരിക്കാമെന്ന് കോടതി വ്യക്തമാക്കി.