Blast Near Isreal Embassy: Probe Focuses On 2 People
ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം. ഇവർ വാഹനത്തിൽ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. സംഭവത്തിൽ ഇറാൻ ബന്ധവും ഐഎസ് പ്രാദേശിക സെല്ലുകളുടെ പങ്കും അന്വേഷിക്കും. സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയ കുറിപ്പിൽ കൊല്ലപ്പെട്ട ഇറാനിയൻ ആണവശാസ്ത്രഞ്ജന്റെയും ജനറലിന്റേയും പേരുകൾ ഉണ്ടെന്ന് പോലീസ്. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി.