ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് പ്രതിനിധികള്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. നിരപരാധിയായ ഞങ്ങളുടെ പിതാവിനേയാണ് ക്രൂശിച്ചിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി പഞ്ചാബില്‍ ഞങ്ങള്‍ ജിവിക്കുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം. പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. വേണ്ട നടപടികള്‍ മുഖ്യമന്ത്രി എടുക്കുമെന്നും സിസ്റ്റര്‍ അമല പറഞ്ഞു.

To advertise here,