ആലപ്പുഴ: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരില്‍ വലിയൊരു ശതമാനം സ്വകാര്യ പ്രാക്ടീസ് നടത്തി നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് കൈപ്പറ്റുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് അടക്കമുള്ളവര്‍ അനധികൃതമായി പണം കൈപ്പറ്റിവരികയാണെന്ന് മാതൃഭൂമിന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തി. പോയമാസം ഇവിടെ 200 ഡോക്ടര്‍മാരാണ് നോണ്‍പ്രാക്ടീസിംഗ് അലവന്‍സ് വാങ്ങിയത്. മാതൃഭൂമി ന്യൂസ് അന്വേഷണം.