Centre to help Kerala cope up with flood damages
ന്യൂഡല്‍ഹി: കേരളത്തിന് ആവശ്യമായ സഹായം ചര്‍ച്ച ചെയ്യുവാന്‍ മുഖ്യമന്ത്രിയും കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങ്. വിദേശ സഹായം വാങ്ങുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ നിന്നുള്ള എം പിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എം പിമാര്‍ ആവശ്യപ്പെട്ടു. സഹായം സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ ചര്‍ച്ച നടത്തും.
