ഡൽഹി പോലീസും ഐബിയും തന്നെ പിന്തുടരുന്നുവെന്ന് ധ്രുവ് റാഠി

താൻ ഡൽഹി പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലാണെന്ന ആരോപണവുമായി യൂട്യൂബർ ധ്രുവ് റാഠി രംഗത്തെത്തി. താൻ സഞ്ചരിക്കുന്ന വാഹനത്തിന് പിന്നാലെ റോഡുകളിലുടനീളം പോലീസ് വാഹനങ്ങൾ പിന്തുടരുകയാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. വീടിന് പുറത്തിറങ്ങിയത് മുതൽ സ്കോർപിയോ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഉദ്യോഗസ്ഥർ വിടാതെ പിന്തുടരുകയാണെന്ന് റാഠി ചൂണ്ടിക്കാട്ടി. ഒരാൾക്ക് പിന്നാലെ ഇരുപതോ അൻപതോ നൂറോ പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

Content Highlights: Dhruv Rathee, Delhi Police, Dhruv Rathee surveillance video, Delhi Police surveillance Dhruv Rathee, Dhruv Rathee news