പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു; വിയോഗം 94-ാം വയസ്സിൽ ചെന്നൈയിൽ

ചെന്നൈ: പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 400-ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'സൂര്യമാനസ'ത്തിലെ അമ്മവേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏഴ് പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് തിളങ്ങിനിന്ന സൗകാർ ജാനകിക്ക് 2022-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംസ്കാരം പിന്നീട് നടക്കും.

#CELEBRITYDEATH #SOUTHINDIANFILMS #SOWCARJANAKI