പോലീസ് വാൻ നെഞ്ചുംവിരിച്ച് തടഞ്ഞ റിയ അഹിർ!- പ്രൈം 7

പാർലമെന്റിലേക്ക് വിദ്യാർത്ഥികളും യുവാക്കളും നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രൂരമായ ലാത്തിച്ചാർജ്ജ് രാജ്യത്തിന്റെ മനസ്സാക്ഷിയെത്തന്നെ ഉലച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് ഈ സമരം രാജ്യമൊട്ടാകെ വ്യാപിക്കാനുള്ള പ്രധാന കാരണമായി മാറിയത്. എന്നാൽ, ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾക്കിടയിലും പ്രതീക്ഷ നൽകുന്ന പോരാട്ടവീര്യത്തിന്റെ ചില കാഴ്ചകളും ഈ പ്രതിഷേധം മുന്നോട്ടുവെക്കുന്നുണ്ട്.