Tanushree Accuses Bollywood Of Being Complicit In Harassment
നാനാ പടേക്കര് തന്നെ ഉപദ്രവിച്ചു എന്ന് തനുശ്രീ ദത്ത. തന്നെ ബോളിവുഡിലെ പ്രശ്സതനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. അയാള് സ്ത്രീകളെ ഉപദ്രവിക്കുകയും മോശമായ പദപ്രയോഗങ്ങള് നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്. 'ഹോണ് ഒ.കെ' എന്ന ചിത്രത്തിലെ പാട്ട് രംഗങ്ങളില് അഭിനയിക്കാനെത്തിയ തനുശ്രീ ദത്ത പിന്നീട് സെറ്റില് വച്ച് ഒരു നടന് തന്നെ ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ഉപേക്ഷിച്ചിരുന്നു. ഇമ്രാന് ഹഷ്മിയോടൊപ്പം അഭിനയിച്ച 'ആഷിഖ് ബനായ' എന്ന ചിത്രമാണ് തനുശ്രീ ദത്തയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്. താന് ലൈംഗിക അതിക്രമത്തിനിരയായി എന്ന് വെളിപ്പെടുത്തി ടിവി അവതാരകയും മോഡലും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മി രംഗത്തെത്തിയതിന്റെ തൊട്ടുപിന്നാലെയാണ് തനുശ്രീയുടെ തുറന്നുപറച്ചിലും ചര്ച്ചയാകുന്നത്.