കൊച്ചി: ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും ഹൈക്കോടതിയിലേയ്ക്ക്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആലോചന. ഇതിനിടെ കേസില്‍ സരിതയുടെ രഹസ്യമൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം നാളത്തന്നെ കോടതിയെ സമീപിച്ചേക്കും. കേസ് റദ്ദാക്കുക അല്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുക എന്നതാണ് ഇനി ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും മുന്നിലുള്ള നിയമപരമായ മാര്‍ഗം. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായ സരിതയുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് പോകാനാകും ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും ശ്രമിക്കുക.