ന്യൂഡല്‍ഹി: എം ജെ അക്ബര്‍ ലൈംഗിക ചുവയോടെ പെരുമാറിയെന്നാരോപണം ഉന്നയിച്ച പ്രിയാ രമണിയെന്ന മാധ്യമ പ്രവര്‍ത്തക കൂടുതല്‍ സ്ത്രീകള്‍ക്ക് ഇതിനെക്കാള്‍ വലിയ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എം ജെ അക്ബര്‍ എഡിറ്റര്‍ ആയിരുന്ന എഷ്യന്‍ എജിലെ മുന്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗസാലാ വഹാബ് ആരോപണവുമായി രംഗത്തെത്തിയത്. 1997 ല്‍ എഷ്യന്‍ ഏജില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഗസാലാ വഹാബ് ആരോപിച്ചു. അക്ബ റിന്റെ കീഴില്‍ ജോലി ചെയ്ത ആറ്് മാസക്കാലം ഭയാനകമായിരുന്നെന്നും ഗസാലാ പറയുന്നു. അക്ബറിനെതിരായ ആരോപണ ത്തില്‍ കേന്ദ്ര സര്‍ക്കാരും ഭരണ കക്ഷിയായ ബിജെപിയും മൗനം തുടരുകയാണ്. വിദേശ സന്ദര്‍ശനത്തിലുള്ള മന്ത്രി എംജെ അക്ബര്‍ ആരോപണങ്ങളോട്്് പ്രതികരിച്ചിട്ടില്ല.