ഉത്തർപ്രദേശിൽ BLO-യുടെ ആത്മഹത്യാശ്രമം; SIR-മായി ബന്ധപ്പെട്ട ജോലി സമ്മർദമെന്ന് പരാതി
ഉത്തർപ്രദേശിലെ താരബ്ഗഞ്ചിൽ ജീവനൊടുക്കാൻ ശ്രമിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍. അധ്യാപകനായ വിപിന്‍ യാദവാണ് ജീവനൊടുക്കാനുള്ള ശ്രമം നടത്തിയത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി മേലുദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം.
