കാസർകോട്ടെ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; മരിച്ചത് തൃശൂർ സ്വദേശി നിഹാൽ

കാസർകോട് നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ തൃശൂർ സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി നിഹാലാണ് മരിച്ചത്. കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിലാണ് സംഭവം. കഴിഞ്ഞ ദിവസം ലോഡ്ജിൽ മുറിയെടുത്ത ഇയാൾ മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെ തുടർന്ന് ജീവനക്കാർ വാതിൽ തുറന്നു പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Kasaragod lodge death, Thrissur native Nihal, Kasaragod Town Police, KSRTC bus stand lodge, Kerala crime news