കാസർഗോഡ് അട്ടേങ്കാനം വെള്ളമുണ്ടയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റു. അട്ടേങ്കാനം സ്വദേശികളായ രാഘവൻ നായർ, ഭാര്യ ഇന്ദിര, ഇവരെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസി യദു എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെ രാഘവൻ നായരുടെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറിയ യുവാവ് മൂന്നുപേരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമം നടത്തിയ യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.