കൊച്ചി കടവന്ത്രയിൽ തുപ്പിയത് ചോദ്യം ചെയ്ത യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും സോഡാ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. എളംകുളം സ്വദേശി അജയ് ടോം ഫിലിപ്പിനാണ് പരിക്കേറ്റത്. നസറുദ്ദീൻ, സൂരജ്, കെവിൻ, മിലാൻ എന്നിവരടക്കം കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ എറണാകുളം ടൗൺ സൗത്ത് പോലീസ് കേസെടുത്തു. സംഭവസ്ഥലത്ത് വീണുപോയ പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചു. ആക്രമണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.