People return from relief camps in Kozhikode; Cleaning work in progress

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കോഴിക്കോട് ഒരു മരണം കൂടി. ഇതോടെ ജില്ലയില്‍ മരണം 13ആയി. കഴിഞ്ഞ ദിവസം കാണാതായ സിദ്ദിഖിന്റെ മൃതദേഹമാണ് കിട്ടിയത്. ഇതിനിടെ മഴ കുറഞ്ഞതോടെ ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങിത്തുടങ്ങി. ജില്ലയില്‍ രണ്ടുപേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്താല്‍ മിക്ക വീടുകളിലും ശുചീകരിക്കുന്ന പുരോഗമിക്കുകയാണ്. കൈയ്യുറകള്‍ അടക്കമുള്ള ശുചീകരണ സാമഗ്രികളുടെ കുറവ് സന്നദ്ധ സേവകര്‍ക്കുണ്ട്. കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.