ആലപ്പുഴ: വെള്ളമിറങ്ങാത്തതുകൊണ്ട് രണ്ടരമാസമായി വീടുവിട്ട് താമസിക്കുന്ന കുട്ടനാട് കൈനകരിക്കാരുടെ മടക്കം അരികെ. പമ്പിങ് പുരോഗമിക്കുന്നതിനാല്‍ ഒരാഴ്ചയ്ക്കകം ഇവര്‍ക്ക് വീടുകളിലേയ്ക്ക് മടങ്ങാനാകും എന്നാണ് പ്രതീക്ഷ. ജൂണ്‍ 15ന് ഉണ്ടായ മടവീഴ്ചയിലാണ് ഇവിടെ ആദ്യം വെള്ളപ്പൊക്കം ഉണ്ടായത്. പമ്പിങ് ആരംഭിച്ച ശേഷം ഒന്നരടയടി വെള്ളം ഇവിടെ കുറഞ്ഞു. വീടുകളില്‍ തറനിരപ്പിന് താഴെ വെള്ളമിറങ്ങിയാല്‍ ശുചീകരണം തുടങ്ങാം. വീടുകളില്‍ നിന്ന് ഈര്‍പ്പം വിട്ടൊഴിയുന്ന മുറയ്ക്ക് താമസവും. കൈനകരിക്കാരടക്കം 567 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ കാമ്പുകളിലുള്ളത്.

To advertise here,