വയനാട്: ദുരിതാശ്വാസ ക്യാമ്പിനായി വിട്ട് കൊടുക്കാത്ത കെട്ടിടം ഏറ്റെടുത്ത് ജില്ല കളക്ടര്‍ ക്യാമ്പിനായി നല്‍കി. കെ എസ് ഇ ബിയുടെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടമാണ് വയനാട് മാടത്തുമ്പാറ കോളനിയിലെ കുടുംബങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. ഈ കുടുംബങ്ങള്‍ നേരത്തെ സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നതിനായിട്ടാണ് കെ എസ് ഇ ബിയുടെ ഉപയോഗിക്കാത്ത കെട്ടിടം ദുരിതാശ്വാസ ക്യാമ്പിനായി ആവശ്യപ്പെട്ടത്. എന്നാല്‍ കെട്ടിടം വിട്ട് കൊടുക്കാന്‍ കെ എസ് ഇ ബി തയ്യാറായില്ല.

To advertise here,