ശബരിമല സ്വർണക്കൊള്ള: ജാമ്യം കിട്ടിയ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നതോടെ പോറ്റിക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായത്.