Opposition would fight unitedly to expel Modi: Rahul Gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ജനജീവിതത്തെ രാജ്യവ്യാപകമായ സാരമായി ബാധിച്ചു. മുംബൈ അടക്കമുള്ള നഗരങ്ങളില്‍ ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചു. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷ ഐക്യ നിര രൂപപ്പെട്ടു എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പഞ്ചാബ് ബന്ദിനെ അനുകൂലിച്ചു. ഓഡീഷ, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. ഡല്‍ഹിയില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ മാര്‍ച്ചിനും ധര്‍ണയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. നിലപാട് മാറ്റി ആം ആദ്മി നേതാക്കള്‍ രാഹുലിനൊപ്പം സമരവേദിയിലെത്തി. സിപിഎം ഡല്‍ഹിയില്‍ പ്രത്യേക പ്രതിഷേധ പരിപാടി ലംഘചിപ്പിച്ചു.

Content Highlights: Opposition would fight unitedly to expel Modi: Rahul Gandhi