ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയണം; ഗാസ സന്ദര്‍ശിച്ച് നെതന്യാഹു
യുദ്ധം തുടരുന്ന ഗാസയിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹെൽമറ്റും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് സൈനികർക്ക് ഒപ്പം നിൽക്കുന്ന ദൃശ്യങ്ങളാണ് ഇസ്രയേൽ സൈന്യം പുറത്തുവിട്ടിരിക്കുന്നത്. ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയലാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.