Paddy Sown In Kothaviruthi Paddy Fields
തിരുവല്ല: ഒന്നര പതിറ്റാണ്ടായി തരിശ്ശായി കിടന്ന തിരുവല്ല കുറ്റൂരിലെ കോതവിരുത്തി പാടശേഖരം ഇത്തവണ കതിരണിയും. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കോതവിരുത്തി പാടശേഖരത്തില്‍ വിത്തെറിഞ്ഞു. കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കോതവിരുത്തി പാടശേഖരത്തില്‍ ഉള്‍പ്പെട്ട 60 ഏക്കറിലാണ് കൃഷിയിറക്കിയത്. കൃഷിഭവന്റെ സഹകരണത്തോടെ മടുക്കോലില്‍, കൊടകുളം, തിരുവാനപുരം, പൂവന്‍പാറ, എന്നീ പുഞ്ചകളില്‍ കൃഷിയിറക്കി. തരിശുരഹിത നെല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് ഘട്ടം ഘട്ടമായി ഗ്രാമത്തിനെ തരിശുരഹിതമാക്കുകയെന്നതാണ് ലക്ഷ്യം.