Pallavi Gogoi Accuses MJ Akbar Of Sexual Harassment

ന്യൂഡല്‍ഹി: എം ജെ അക്ബര്‍ ലൈംഗികമായി പിഡിപ്പിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക പല്ലവി ഗോഗോയി. പല്ലവി ഗോയോയിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് അക്ബര്‍ പറഞ്ഞിരുന്നു. എന്നാല്‍ അക്ബറിന്റെ നിലപാട് പല്ലവി തള്ളി കളഞ്ഞു. ബലപ്രയോഗത്തിലൂടെയും അധികാരപ്രയോഗത്തിലുടെയുമുള്ള ബന്ധമായിരുന്നു അക്ബറുമായി ഉണ്ടായിരുന്നതെന്ന് പല്ലവി പറഞ്ഞു. അക്ബറിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ രാജ്യസഭ എത്തിക്ക്‌സ് കമ്മിറ്റിയെ സമീപിച്ചു. കമ്മിറ്റി അക്ബറിനെതിരെ നടപടിയെടുക്കുമെന്ന് സൂചനയുണ്ട്. അക്ബറിനെ എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് നീക്കം ചെയ്യുന്നതിനും നടപടി തുടങ്ങി. ആരോപണങ്ങളില്‍ വിശദീകരണം തേടി ഗില്‍ഡ് അക്ബറിന് വീണ്ടും നോട്ടീസയച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അക്ബര്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും ബിജെപിയുടെ പ്രതിഛായ മങ്ങാന്‍ ആരോപണങ്ങള്‍ ഇടയാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അക്ബറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. അക്്ബറിനെതിരായ ആരോപണങ്ങളില്‍ പൊലീസ് കേസെടുത്ത് നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും ആവശ്യമുയരുന്നുണ്ട്.

Content Highlights: #MeToo