ഇന്ധനവിലയെക്കുറിച്ചാണ് പറയാനുള്ളത്. അഞ്ച് മാസങ്ങൾക്ക് മുൻപ് ഇതേവേദിയിൽ നമ്മളറിയണം ഇന്ധനവില വർധനവിന്റെ കെടുതികൾ പറഞ്ഞതാണ്. അന്നും പറഞ്ഞു ഇന്ധനവില റെക്കോർഡിലെന്ന്. ഇന്നും പറയുന്നു സർവ്വകാല റെക്കോർഡിലെന്ന്. എൺപത് കടന്ന് കുതിക്കുന്ന പെട്രോളും എഴുപത്തിയഞ്ചിലേക്കെത്തുന്ന ഡീസലും എന്ന് നൂറിലെത്തുമെന്ന കാര്യത്തിലേ തീരുമാനമാകേണ്ടതുള്ളൂ. ഇന്ധനവിലയുടെ ദുരിതമനുഭവിക്കുന്ന ഞാനും നിങ്ങളുമടക്കമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതികരണം അറിയിക്കാനുള്ള വേദിമാത്രമാക്കിമാറ്റുകയാണ് ഇന്നത്തെ നമ്മളറിയണം. അതുകൊണ്ടുതന്നെ വിദഗ്ധാഭിപ്രായങ്ങളുമായി സാമ്പത്തിക വിദഗ്ധരും ഏറ്റുമുട്ടൽ വാദങ്ങളുമായി രാഷ്ട്രീയക്കാരും ഇല്ല. പറയാനുള്ളത് പ്രേക്ഷകർക്ക് പങ്കുവെക്കാം.